Image

തിരുവിതാംകൂര്‍ മഹാരാജാവ് ഉത്രം തിരുനാള്‍ മാര്ത്താ ണ്ഡവര്മ്മഹയാണ് 1857 ല്‍ കാഴ്ചബംഗ്ലാവ് സ്ഥാപിച്ചത്. ഭാരതത്തില്‍ ഏറ്റവും പഴക്കമേറിയ കാഴ്ചബംഗ്ലാവുകളില്‍ ഒന്നാണിത്. പ്രദര്ശറന വസ്തുക്കളുടെ എണ്ണം വര്ധി്ച്ചപ്പോള്‍, സ്ഥലപരിമിതി അനുഭവപ്പെട്ടതിനെ തുടര്ന്ന് ആ കെട്ടിടം പൊളിച്ചു മാറ്റുകയും പൂര്ത്തീപകരിച്ച പുതിയ കെട്ടിടം ആയില്യം തിരുനാള്‍ മഹാരാജാവ് ജനങ്ങള്ക്ക് സമര്പ്പി ക്കുകയും ചെയ്തു. മദ്രാസ് സര്ക്കാവരിന്റെ് വാസ്തുശില്പി വിദഗ്ധനായ റോബര്ട്ട്ാ ചൈഷോം ആണ് മനോഹരമായ ഈ സൗധം പടുത്തുയര്ത്തി്യത്. കഴിഞ്ഞ 135 വര്ഷൗങ്ങളായി ഈ പ്രധാന ചരിത്രസ്മാരകം ഗോഥിക് കലാവസ്തു ശില്പചാരുതയില്‍ നഗരത്തിന്റെര വിശിഷ്ടമായ അലങ്കരണമായി നിലകൊള്ളുന്നു..

Image
ഇവിടെ 550 പ്രദര്ശിന വസ്തുക്കളുണ്ട്. പുരാതന കലാസാംസ്കാരിക മൂല്യങ്ങളുള്ളവയില്‍ വെള്ളോടിലും കല്ലിലും തീര്ത്ത് ശില്പങ്ങള്‍, തടിയിലും ദന്തത്തിലുമുള്ള ശില്പവേലകള്‍, വിളക്കുകള്‍, തുണിത്തരങ്ങള്‍, കഥകളി രൂപങ്ങള്‍, കരകൗശല വസ്തുക്കള്‍, കോഫ്തഗരി അലങ്കാരപ്പണികള്‍ പരമ്പരാഗതമായ വാദ്യോപകരണങ്ങള്‍, ദക്ഷിണേന്ത്യയിലുള്ള ചേര ചോള പാണ്ഡ്യ കാലഘട്ടത്തിലെ നാണയങ്ങള്‍ എന്നിവ ഉള്പ്പെളടുന്നു. ശില്പശാസ്ത്രത്തെ അധികരിച്ചുകൊണ്ടു തീര്ത്തവ ശിവന്‍, പാര്വ്വ്തി, വിഷ്ണു, ലക്ഷ്മി എന്നീ വെങ്കല പ്രതിമകളുടെ സൗന്ദര്യം അമ്പരിപ്പിക്കുന്നതാണ്. എട്ടു മുതല്‍ പതിനെട്ടാം നൂറ്റാണ്ടു വരെയുള്ള കാലയളവില്‍ മധ്യ തിരുവിതാംകൂറില്‍ നിന്നും ലഭിച്ച വിഷ്ണുവിന്റെയ വെങ്കല പ്രതിമയാണ് സംസ്ഥാനത്തുള്ള അതിപുരാതനമായ ശില്പം. പല്ലവ ശൈലി പ്രതിഫലിച്ചു കാണുന്ന ഈ ശില്പമാണ് ശേഖരത്തില്‍ ഏറ്റവും പഴക്കമുള്ളത്. ഒന്നാം ശതകം മുതല്‍ പതിനെട്ടാം ശതകം വരെയുള്ള കാലഘട്ടങ്ങളിലെ രൂപങ്ങളില്‍ ശക്തമായ ദ്രാവിഡ സ്വാധീനം പ്രകടമാണ്. ഗാന്ധാര ശില്പ്പിങ്ങള്‍, അഗസ്ത്യന്‍- വിഷ്ണു ശില്പ്പങ്ങള്‍ എന്നിവ ഈ ഗണത്തില്പ്പെ ടും. പ്രദര്ശനന ശില്പ്പങ്ങളില്‍ ശിവ-ശക്തി പ്രതിമ അനന്യമാണ്. ഓരോ ശില്പ്പ്ത്തെയും ചുറ്റിപ്പറ്റി അനേകം കഥകളുണ്ട്. ഇവക്കെല്ലാം പുറമെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ആദ്യത്തെ രക്തസാക്ഷിയായ വേലുത്തമ്പി ദളവ ഉപയോഗിച്ചിരുന്ന വാളും പ്രദര്ശ്നത്തില്പ്പെ ടും.
വെങ്കല പ്രതിമകള്‍

കേരളീയര്‍ക്ക് പണ്ടുമുതല്‍ക്കേ ലോഹത്തില്‍ ബിംബങ്ങള്‍ വാര്‍ക്കുന്ന വിദ്യ പരിചിതമായിരുന്നു എന്നുള്ള വസ്തുതയാണ് ഇതില്‍ നിന്നും തെളിയുന്നത്. കാലാകാലങ്ങളില്‍ നിലനിന്നിരുന്ന മതപരമായ വിശ്വാസങ്ങള്‍ക്കനുസൃതമായി ബിംബങ്ങളുടെ രൂപകല്പനകളും വികസിച്ചു. ശിവന്‍, പാര്‍വതി, വിഷ്ണു, ലക്ഷ്മി സങ്കല്പങ്ങള്‍ക്കു വെങ്കലത്തിലും വല്ലപ്പോഴും ചെമ്പിലും ശില്പശാസ്ത്രമനുസരിച്ച് മികച്ച മൂര്‍ത്തീഭാവം നല്‍കിയിരിക്കുകയാണ് ശില്പി എ. ഡി 450 ല്‍ രചിച്ച മത്സ്യ പുരാണത്തില്‍ ലോഹത്തില്‍ ബിംബങ്ങള്‍ വാര്‍ക്കുന്ന പ്രക്രിയകളെകുറിച്ച് വിശദമായി പ്രതിപാദിക്കുന്നു.

Image
Image
ദാരു ശില്‍പ്പങ്ങള്‍

ദാരു ശില്പങ്ങള്‍ക്കു പുകഴ്പെറ്റതാണ് കേരളത്തിലെ ക്ഷേത്രങ്ങള്‍. നമസ്കാര മണ്ഡപങ്ങള്‍, വിശേഷിച്ചും അവയുടെ മേല്‍ക്കൂരയുടെ അന്തര്‍ഭാഗങ്ങള്‍ ദാരുശില്പങ്ങളാല്‍ സമ്പന്നമായിരിക്കും. മധ്യഭാഗത്തു നവഗ്രഹങ്ങളും അതിനു ചുറ്റുമായി പുരാണേതിഹാസങ്ങളില്‍ നിന്നുമുള്ള രംഗങ്ങള്‍ ആവിഷ്കരിക്കുന്നതാണ് രീതി. കൂത്തമ്പലങ്ങളിലെ വിസ്മയിപ്പിക്കുന്ന ദാരുശില്‍പ്പ വൈഭവം അനുഭവിച്ചറിയേണ്ടതാണ്. ശില്‍പ്പങ്ങള്‍ തീര്‍ക്കാന്‍ കുമ്പിള്‍ തടിയാണ് കൂടുതലായും ഉപയോഗിച്ചിരുന്നത്. അവ മാര്‍ദവമുള്ളതായതിനാല്‍ ശില്പങ്ങള്‍ തീര്‍ക്കാന്‍ അനുയോജ്യമാണ്. പ്രദര്‍ശനങ്ങളില്‍ രഥം, ആഭരണപ്പെട്ടി, അലങ്കാല മേശ എന്നീ ശ്രേഷ്ഠമായ സൃഷ്ടികള്‍ ലളിത ഉപകരണങ്ങളായ കത്തിയും ഉളിയും ഉപയോഗിച്ചു കൈകൊണ്ടു നിര്‍മ്മിച്ചവയാണ്. സൂക്ഷ്മവും ഉത്കൃഷ്ടവുമായ ഹിന്ദുക്കളുടെ വിശ്വദേവതാഗണത്തില്‍പ്പെട്ട ദേവിദേവന്മാരുടെ ശില്പങ്ങളും കരകൗശല വസ്തുക്കളും കൗതുക വസ്തുക്കളും ദന്തത്തില്‍ നിര്‍മ്മിച്ചിരിക്കുന്നു. വ്യവസായ വകുപ്പിന്‍റെ കീഴിലുള്ള വാണിജ്യനിര്‍മ്മാണ വിഭാഗത്തിന്‍റെ ആലേഖന കലാകേന്ദ്രത്തില്‍ ജന്മം കൊണ്ടവയാണ് ഈ സൃഷ്ടികള്‍, ഏകകേന്ദ്രമായ ഗോളങ്ങള്‍, കൃഷ്ണനും രാധയും ലക്ഷ്മി, ശിവ പാര്‍വ്വതി എന്നിവ ഉത്കൃഷ്ട നിര്‍മ്മിതികളാണ്. അവ ക്ഷേത്ര ശില്പങ്ങള്‍ക്കു മികച്ച ഉദാഹരണങ്ങളാണ്.
ദന്തശില്പങ്ങൾ

ദന്തശില്പങ്ങൾ എന്ന കല ഇന്ത്യയിൽ പണ്ടേ പ്രചാരത്തിലുണ്ട്. ആനക്കൊമ്പിൽ പൂർണ്ണമായും കൊത്തു പണികൾ നടത്തി നിർമ്മിച്ചതാണ്, കൂടാതെ കത്തിയും ഉളിയും പോലെയുള്ള ഏറ്റവും ലളിതമായ ഉപകരണങ്ങൾ ഉപയോഗിച്ച്കരകൗശലവിദഗ്ധർ ഇന്ത്യയിൽ ഇത്പരിശീലിക്കുന്നു. ദന്തശില്പങ്ങളിൽ ഹൈന്ദവ ദേവാലയത്തിലെ ദേവന്മാരുടെയും ദേവതകളുടെയും ഗംഭീരമായഘടനകൾമുതൽ ലളിതമായ ഉപയോഗപ്രദമായ ഇനങ്ങൾവരെ അതിമനോഹരമായ സൗന്ദര്യത്തിന്റെയും മാധുര്യത്തിന്റെയും ലേഖനങ്ങൾ രൂപപ്പെടുത്തുകയും സൃഷ്ടിക്കുകയും ചെയ്യുന്നു. കേന്ദ്രീകൃതപന്ത്, കൃഷ്ണനുംരാധയും, ലക്ഷ്മിയുംശിവപാർവ്വതിയും എന്നീ മികച്ച ദന്തശില്പങ്ങളാണ്പ്രദർശിപ്പിച്ചിരിക്കുന്നത്‌
Image
Image
ശിലാരൂപങ്ങള്‍

കേരളത്തില്‍ ലഭ്യമായത്തില്‍ ഏറ്റവും പഴക്കം ചെന്ന ശില്‍പ്പം എട്ടാം നൂറ്റാണ്ടിലേതാണ്. കേരളത്തിലെ ക്ഷേത്രങ്ങള്‍ ശില്പങ്ങള്‍ക്കും പ്രസിദ്ധമാണ്. ചേര ചോളാ പാണ്ഡ്യാ വിജയനഗര സാമ്രാജ്യങ്ങളുടെ വൈവിധ്യമാര്‍ന്ന ശൈലികളുടെ സ്വാധീനം പ്രകടമാണ്. നീണ്ട ആയുര്‍ദൈര്‍ഘ്യമാണ് ചമല്‍ക്കാര ശോഭയുള്ള ശിലാരൂപങ്ങളുടെ സവിശേഷത. പ്രാചീന മധ്യ നവീന കാലഘട്ടങ്ങളിലെ നാണയങ്ങളുടെ ബ്യഹത്തായ ശേഖരം നേപ്പിയര്‍ മ്യൂസിയത്തിലുണ്ട്. ഇവയില്‍ ശതവാഹന (100 ബി സി - 249 എ ഡി ) ചേര, ചോളാ. വിജയനഗര, ശിവ ഗംഗാ നാണയങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഭാരതീയ നാണയങ്ങള്‍ക്ക് പുറമെ റോമന്‍, ഡച്ച്, തുര്‍ക്കി, പേര്‍ഷ്യന്‍, ചൈനീസ് നാണയങ്ങളും പ്രദര്‍ശനത്തിലുണ്ട്. കൂടാതെ പ്രബലമായ ഒമ്പതു വിഭാഗങ്ങളില്‍പ്പെട്ട നാണയങ്ങളും ഇവിടെ കാണാം. വേലുത്തമ്പി ദളവ മണ്ണടിക്കു പോകുന്നവഴി, കിളിമാനൂര്‍കൊട്ടാരം സന്ദര്‍ശിക്കുകയും കിളിമാനൂര്‍ വലിയതമ്പുരാന്‍വശം തന്‍റെ വാള്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. 1957 ഓഗസ്റ്റില്‍ വലിയതമ്പുരാന്‍ ഈ വാള്‍ ഇന്ത്യന്‍ രാഷ്ട്രപതി ഡോക്ടര്‍ രാജേന്ദ്രപ്രസാദിനെ ഏല്പ്പിച്ചു. അത് ഡല്‍ഹിയിലുള്ള നാഷണല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. 2010 ജൂണ്‍ 10 ല്‍ ഈ വാള്‍ നേപ്പിയര്‍ മ്യൂസിയത്തില്‍ എത്തി. വേലുത്തമ്പി ദളവ (1765-1809) ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്‍റെ ആദ്യകാല രക്തസാക്ഷിയാണ്. കല്‍ക്കുളത്തു ജനിച്ച വേലുത്തമ്പി, 1802-1809 വരെ തിരുവിതാംകൂര്‍ ദിവാന്‍ ആയിരുന്നു. അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മ കുലശേഖരപ്പെരുമാളായിരുന്നു അന്നത്തെ ഭരണാധികാരി.
നാണയങ്ങള്‍

പ്രാചീന മധ്യ നവീന കാലഘട്ടങ്ങളിലെ നാണയങ്ങളുടെ ബ്യഹത്തായ ശേഖരം നേപ്പിയര്‍ മ്യൂസിയത്തിലുണ്ട്.ഇവയില്‍ ശതവാഹന (100 ബി സി - 249 എ ഡി ) ചേര, ചോളാ. വിജയനഗര, ശിവ ഗംഗാ നാണയങ്ങള്‍ പ്രാധാന്യമര്ഹിിക്കുന്നു. ഭാരതീയ നാണയങ്ങള്ക്ക് പുറമെ റോമന്‍, ഡച്ച്, തുര്ക്കി , പേര്ഷ്യ്ന്‍, ചൈനീസ് നാണയങ്ങളും പ്രദര്ശെനത്തിലുണ്ട്. കൂടാതെ പ്രബലമായ ഒമ്പതു വിഭാഗങ്ങളില്പ്പെ ട്ട നാണയങ്ങളും ഇവിടെ കാണാം.
Image
Image
വേലുത്തമ്പിദളവയുടെ വാൾ

വേലുത്തമ്പി ദളവ മണ്ണടിക്കു പോകുന്നവഴി, കിളിമാനൂര്കൊിട്ടാരം സന്ദര്ശി്ക്കുകയും കിളിമാനൂര്‍ വലിയതമ്പുരാന്വ0ശം തന്റെസ വാള്‍ ഏല്പ്പിിക്കുകയും ചെയ്തിരുന്നു. 1957 ഓഗസ്റ്റില്‍ വലിയതമ്പുരാന്‍ ഈ വാള്‍ ഇന്ത്യന്‍ രാഷ്ട്രപതി ഡോക്ടര്‍ രാജേന്ദ്രപ്രസാദിനെ ഏല്പ്പിച്ചു. അത് ഡല്ഹിനയിലുള്ള നാഷണല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. 2010 ജൂണ്‍ 10 ല്‍ ഈ വാള്‍ നേപ്പിയര്‍ മ്യൂസിയത്തില്‍ എത്തി. വേലുത്തമ്പി ദളവ (1765-1809) ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെയ ആദ്യകാല രക്തസാക്ഷിയാണ്. കല്ക്കുതളത്തു ജനിച്ച വേലുത്തമ്പി, 1802-1809 വരെ തിരുവിതാംകൂര്‍ ദിവാന്‍ ആയിരുന്നു. അവിട്ടം തിരുനാള്‍ ബാലരാമവര്മ്മ കുലശേഖരപ്പെരുമാളായിരുന്നു അന്നത്തെ ഭരണാധികാരി.