Image
ഭാരതത്തിലുള്ള അനേകം പ്രകൃതി ചരിത്ര പ്രദര്‍ശനാലയങ്ങളില്‍ സമഗ്രമായ ശേഖരങ്ങളുള്ള ഈ വിഭാഗം 1964 -ലാണ് സ്ഥാപിതമായത്. പലതരം വന്യമൃഗങ്ങളെ അവയുടെ സ്വാഭാവിക വാസസ്ഥലങ്ങളില്‍ പ്രത്യക്ഷമായി എടുത്തുകാണിക്കുന്ന രീതിയാണിത്. വിശാല ദൃശ്യ കാഴ്ചയില്‍ പണ്ട് ഒരുക്കിയവയെ കാണുമ്പോള്‍ വന്യജീവികളെ അവയുടെ യഥാസ്ഥാനത്തു നിലനിര്‍ത്തേണ്ട ആവശ്യകത നാം മനസ്സിലാക്കും. ഉറുമ്പുകള്‍ മുതല്‍ നീലത്തിമിംഗലംവരെയുള്ള ജന്തുലോകത്തെ ജീവികളെക്കുറിച്ചു എല്ലാ വിവരങ്ങളും സവിസ്തരം ഇവിടെ പ്രതിപാദിച്ചിരിക്കുന്നു.

ജന്തുശാസ്ത്രവും ജീവശാസ്ത്രവിഷയങ്ങളും പഠിക്കുന്നവര്‍ക്ക് ആരായുവാന്‍ സഹായകമാണ് ഈ പ്രദര്‍ശനാലയം. ഇവിടെ പ്രദര്‍ശനത്തിലുള്ള പക്ഷിശാസ്ത്ര സംബന്ധിയായ വസ്തുക്കള്‍ വിസ്മയിപ്പിക്കുന്നവയാണ്. പക്ഷികളെക്കുറിച്ചുള്ള പഠന ഗവേഷണങ്ങള്‍ക്ക് അതുല്യ സംഭാവനകളാണ് അവ നല്‍കുന്നത്. പ്രശസ്ത പക്ഷി നിരീക്ഷകനായ ഡോക്ടര്‍ സലീം അലി തിരുവിതാംകൂര്‍ പക്ഷികളെ കുറിച്ച് പഠനങ്ങള്‍ നടത്തിയിരുന്നു.

Image
Image
അദ്ദേഹത്തിന്‍റെ അമൂല്യ ശേഖരങ്ങളും പ്രദര്‍ശനത്തിലുണ്ട്. ജീവജാലങ്ങളെ അവയുടെ ആവാസവ്യവസ്ഥയില്‍തന്നെ കാണുന്നത് ആകര്‍ഷണംതന്നെയാണ്. പ്രദര്‍ശനാലയത്തില്‍ പ്രവേശിക്കുമ്പോള്‍ ഇരുപതുദശലക്ഷം വര്‍ഷം പഴക്കമുള്ള ശീലീഭൂതമായിത്തീര്‍ന്ന തടിയുടെ അവശിഷ്ടം കാണുവാന്‍ മറക്കരുത്.

പ്രദര്‍ശന വസ്തുക്കളുടെ ക്രമീകരണം

ഒന്നാം നില

Image
പ്രവേശന കവാടം:: അലങ്കാരപ്പണിയുള്ള കവാടഫലകം തന്നെയാണ് ആദ്യാകര്‍ഷണം. പരമ്പരാഗതമായ നമ്മുടെ മരപ്പണിക്ക് മികച്ച ഉദാഹരണം അകത്ത് പ്രവേശിച്ചാല്‍ വലതു ഭാഗത്തു മുന്നില്‍ വലിയ പല്ലുകളുള്ള തിമിംഗലത്തിന്‍റെ മാതൃകയും ഇടതു വശം രണ്ടു കാണ്ടാമൃഗങ്ങളെയും കാണാം. സ്റ്റഫ് ചെയ്തു കാണ്ടാമൃഗങ്ങള്‍ പുനര്‍സൃഷ്ടിച്ച കാസിരംഗയുടെ പശ്ചാത്തലത്തിലാണ് നിലയുറപ്പിച്ചിരുന്നത്. ഈ കാണ്ടാമൃഗങ്ങള്‍ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയവയാണ്.
പറവകളുടെ പ്രദര്‍ശനസ്ഥലം: അതിവിസ്തൃതമായ പറവകളുടെ ഈ പ്രദര്‍ശനസ്ഥലത്തില്‍ പ്രാദേശികമായി കാണപ്പെടുന്ന പക്ഷികളുടെ ശേഖരം വിശാലമായ പതിനഞ്ചോളം ചിത്രശാലാശ്രേണിയില്‍ കണ്ടാസ്വദിക്കാം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പറവകളെ ഇനംതിരിച്ചു ക്രമാനുഗതമായി അവയുടെ പുനഃസൃഷ്ടിച്ച പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്നു. ആദ്യത്തെ മൂന്നു ശാലകളില്‍ കുരുവിപക്ഷികള്‍, തൂക്കണം കുരുവികള്‍, മഞ്ഞക്കിളി, അടക്കാകുരുവി, നാരാണ പക്ഷി, വാനമ്പാടി, കാക്ക എന്നീ ചേക്കേറുന്ന പക്ഷികളുടെയും; മരംകൊത്തി, പുഴുക്കൊത്തി, തടിച്ച കൊക്കിനു താഴെ കുടുമിയുള്ള ബര്‍ബെറ് എന്നിവക്കു സമീപം വേഴാമ്പലുകള്‍ക്ക് പ്രത്യേകമായി സ്ഥാനം നല്‍കിയിരിക്കുന്നു. അനുയോജ്യമായ പശ്ചാത്തലം സൃഷ്ടിച്ചുകൊണ്ടാണ് അവതരണം. രാത്രിഞ്ചരനായ നിലകൂളന്‍, പൊന്‍മാന്‍, മരംകൊത്തി വര്‍ഗത്തില്‍പ്പെട്ട സ്വിഫ്റ്റ് എന്നിവയുടെ ഗണത്തില്‍പ്പെട്ട പക്ഷികളും; മൂങ്ങ, കുയില്‍, പ്രാവ്, തത്ത എന്നീ പക്ഷികളുടെ വിവിധ ഇനങ്ങളും; ഉള്ളാന്‍ കുരുവി, ഓറഞ്ചു നിറത്തിലുള്ള കൊക്കുള്ള ഒയ്സ്റ്റെര്‍ക്യാച്ചര്‍, കാട്ടുകോഴി, ചെറുമണല്‍ക്കോഴി, കടല്‍കാക്ക എന്നിവയും; പരുന്ത്, കഴുകന്‍, ഗരുഡന്‍, പ്രാപ്പിടിയന്‍, മീന്‍കൊത്തിപ്പക്ഷി എന്നീ ഇരപിടിയന്മാരും; ചതുപ്പുകളില്‍ കാണുന്ന ചെമ്പന്മുള്ളന്‍ കോഴി, കാട്ടുകോഴി, ഫോരിക്കണുകള്‍, നീലക്കോഴി, കാടപ്പക്ഷി, മരുകൊക്ക്, നെല്ലിക്കോഴി, എന്നിവയും; കണ്ടുകഴിഞ്ഞാല്‍, തലസ്ഥാനത്തിലും പരിസരപ്രദേശങ്ങളിലും കാണപ്പെടുന്ന പക്ഷികളുടെ പ്രത്യേക ശ്രേണി ഒരുക്കിയിട്ടുണ്ട്. ബലിക്കാക്ക, കൊക്ക്, മൂങ്ങാക്കോഴി, പെരുമുണ്ടി, മഞ്ഞക്കിളി, .അടക്കക്കുരുവി. കുലുങ്ങിനടക്കുന്ന വെഡിങ് ബേര്‍ഡ്, ബൂബികള്‍, ഞാറപ്പക്ഷി, കിന്നരി നീര്‍ക്കാക്ക, ചേരക്കോഴി, പെരുഞാറ, ചെമ്പന്‍ അരിവാള്‍ കൊക്കന്‍, ചട്ടുകകൊക്കന്‍, മുള്ളന്‍, തുടങ്ങിയവയാണ് പ്രധാനപ്പെട്ട ഇനങ്ങള്‍.
Image
Image
അസ്ഥികൂട പ്രദര്‍ശനാലയം: ആന, മലമ്പോത്ത്, മ്ലാവ്, മലയന്‍ ടാപ്പിര്‍, കാട്ടുകഴുത, ഒട്ടകപക്ഷി, എമു എന്നിവയുടെ അസ്ഥിപഞ്ജരങ്ങളാണ് അടുത്ത പ്രദര്‍ശനാലയത്തില്‍ ഉള്ളത്. ഇവയില്‍ വിശിഷ്ടമായതു നീലത്തിമിംഗലത്തിന്‍റെ ഭീമാകാരമായ കീഴ്ത്താടി അസ്ഥിബന്ധങ്ങളാണ്. വാലില്ലാക്കുരങ്ങിന്‍റെയും മനുഷ്യന്‍റെയും അസ്ഥികൂടം പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അസ്ഥിവ്യൂഹഘടനകള്‍ തമ്മിലുള്ള താരതമ്യപഠനം അവക്കുള്ള ഏകീകൃത ഘടകങ്ങള്‍ മനസ്സിലാക്കാന്‍ ഉപകരിക്കും. ദന്തനിര്‍മിതമായ മനുഷ്യന്‍റെ അസ്ഥികൂടം സന്ദര്‍ശകരില്‍ താല്‍പ്പര്യം ഉണര്‍ത്തും.
ഒന്നാം നില
സസ്തനികളുടെ പ്രദര്‍ശനശാല: ഇന്ത്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നീ രാജ്യങ്ങളിലെ വൈവിധ്യമാര്‍ന്ന വര്‍ഗങ്ങളുടെ ശേഖരങ്ങളാല്‍ സമ്പന്നമാണ് ഈ പ്രദര്‍ശനാലയം. അവ കൂടുതല്‍ ആകര്‍ഷണവും വിദ്യാദായകവുമാക്കുന്നതിനായി കടുവ, പുള്ളിപ്പുലി, മനുഷ്യക്കുരങ്ങു എന്നീ ജീവികളുടെ ജീവന്‍തുടിക്കുന്ന സ്വാഭാവിക വാസസ്ഥലങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്നു. കശേരുക്കളുടെയും അകശേരുക്കളുടെയും സമ്മിശ്ര ശേഖരങ്ങള്‍.
 
Image
Image
കശേരുക്കളുടെ വിഭാഗം:നാനാപ്രകാരമുള്ള ശരീരഘടനകളും വര്‍ണങ്ങളുമുള്ള മല്‍സ്യങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇവയില്‍ ശ്രദ്ധേയമായതു വാര്‍ത്തെടുത്ത തിമിംഗില സ്രാവിന്‍റെ അസ്ഥിപഞ്ജരമാണ്. തരുണാസ്ഥികളുള്ള സ്രാവുകള്‍, തിരണ്ടിമീനുകള്‍; അസ്ഥികളുള്ള മറ്റു മല്‍സ്യങ്ങള്‍ എന്നിവയുടെ മികച്ച ഉദാഹരണങ്ങള്‍ കാണാം. നീര്‍പ്പല്ലി, തവള, പോകാന്തവള, തുടങ്ങി വിവിധ ഇനം ഉഭയജീവകളുടെ ആര്‍ദ്ര സംരക്ഷണം ഇവിടെ ചെയ്തിട്ടുണ്ട്. പ്രകാരഭേദങ്ങളുള്ള ഉരഗയിനത്തില്‍പ്പെട്ട പല്ലികള്‍, പാമ്പുകള്‍, കരയാമകള്‍ എന്നിവ കൂടാതെ വിഷപ്പാമ്പുകളും വിഷമില്ലാത്തപാമ്പുകളും 14 അടി നീളമുള്ള രാജവെമ്പാലയുടെ അസ്ഥിപഞ്ജരം എന്നിവ പ്രസ്താവയോഗ്യമാണ്. അഴിമുഖത്തു കാണപ്പെടുന്ന മുതലയുടെ വാര്‍ത്തെടുത്ത രൂപം; 1904 ല്‍ തൃപ്പൂണിത്തുറ നീര്‍ച്ചാലില്‍ നിന്നും ജീവനോടെ പിടിച്ച മുതലയെ കാണാം. (ഇത് കൊച്ചി മഹാരാജാവ് തിരുവനന്തപുരം കാഴ്ച ബംഗ്ലാവിനു സമ്മാനിച്ചതാണ്).
അനുക്രമണിക പ്രദര്‍ശനശാല:: ദക്ഷിണ കെന്‍സിംഗ്ടണിലെ പ്രകൃതി ചരിത്ര പ്രദര്‍ശനാലയത്തിന്‍റെ മാതൃകയില്‍ ഇവിടെയും രസകരവും വിദ്യാദായകവുമായ ഒരു അനുക്രമണിക പ്രദര്‍ശനശാലയുണ്ട്. ചരിത്രാതീതമായ കാലഘട്ടത്തിലുള്ള ജന്തുലോകം; ജീവികളുടെ ഹ്രസ്വരൂപങ്ങള്‍ക്കു സമീപം തുലനംചെയ്യാന്‍ മനുഷ്യരൂപവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മൃഗശാലയിലുള്ള ജലത്തില്‍ ജീവിക്കുന്ന സസ്തിനിയായ ഡക്ക് ബില്‍ഡ് പ്ലേറ്റിപ്സ്, ആര്‍മാദില്ലോസ് (ഇത്തിള്‍ പന്നി), ഈനാംപേച്ചി എന്നീ അപൂര്‍വ്വ ഇനം ജന്തുക്കളെയും കാണാം. ജന്തുക്കളില്‍ മൃദുരോമങ്ങളുടെ പരിണാമരീതികള്‍, തെരഞ്ഞെടുത്ത ചില ജന്തുക്കളുടെ അസ്ഥിബന്ധങ്ങള്‍; സമഗ്ര പഠനത്തിന് സഹായിക്കുന്ന പ്രാകൃതമായ ജന്തുക്കളുടെ അസ്ഥികള്‍, ദന്തവിന്യാസം, ശരീരാവരണം എന്നിവയും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടും.
Image
Image
അകശേരുകികള്‍: ഉണങ്ങിവരണ്ട ബാഹ്യാസ്ഥികൂടം, സ്ഫടിക മാതൃകകള്‍ എന്നിവയിലൂടെയാണ് ഭൂരിഭാഗം അകശേരുകികളും പ്രതിനിധാനം ചെയ്യുന്നത്. ആദിമ ഏകകോശ പ്രാണിവര്‍ഗങ്ങളെ സൂക്ഷ്മദര്‍ശിനികളിലൂടെ വീക്ഷിക്കാം. അപ്ലെക്റ്റല്ല, എഫിഡേഷ്യ, ഗേഓഡ്യൂസ് എന്നിവയുടെ ഉപവര്‍ഗങ്ങളും ഹൈഡ്രോസോവ, സിഫോസോവ, ആന്തോസോവ എന്നീ സിലിണ്ടറേറ്റുകളും ഫൈസാലിയ, ഔറേലിയ, മാഡ്രിപുറ, ഫ്യൂങ്ങിയ, ഫങ്കയ്യ എന്നിവയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അംശിച്ച ശരീര ഘടനയുള്ള സമുദ്രജീവികളും അട്ടകളും പ്ലേറ്റിഹെല്‍മെന്തിസ് കുടുംബത്തില്‍പ്പെട്ട പരാന്നബുക്കുകളുടെ ജീവിതച്ചക്രം; ആര്‍ത്രോപോഡു വിഭാഗത്തില്‍പെട്ട കവച ജന്തുക്കള്‍, തേരട്ടകള്‍, ആര്‍ക്കിണിടുകള്‍, കീടങ്ങളും ചെറുപ്രാണികളും; മൃദുവായ വിഭജിക്കാത്ത ശരീരമുള്ള അകശേരുക്കളായ മോള്സ്കുകളുടെ മാത്യകകളും അവയുടെ ബാഹ്യ കാല്‍ക്കറിയസ് ഷെല്ലുകളും തോലില്ലാത്ത കടലോച്, സീ ഹയര്‍, എന്നിവയുടെ ശരീര വിജ്ഞാനീയം, ശ്രദ്ധാര്‍ഹമാണ്. പഞ്ചഭുജ കടല്‍ജീവികളായ നക്ഷത്ര മല്‍സ്യം, പുറം നിറയെ മുള്ളുകളുള്ള സീ അര്‍ച്ചിന്‍, ബ്രിട്ടില്‍ സ്റ്റാര്‍. കടല്‍പ്പുഴു എന്നറിയപ്പെടുന്ന സീക്ക്യൂക്കുംബര്‍, സീ ലിലിസ് എന്നിവ ഇവിടെ കാണാം. കൂടാതെ ഫെതര്‍ സ്റ്റാറുകളുടെ വികാസപരിണാമവും മാതൃകകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ഗോത്രവര്‍ഗ പഠനം::കേരളത്തിലെ ഗോത്രവര്‍ഗക്കാരുടെ മാതൃകകള്‍ അവരുടെ പൂര്‍ണ്ണ പരിമാണത്തില്‍ ആയുധങ്ങളും പണിയായുധങ്ങളുമായി പുനഃസൃഷ്ടിച്ചിട്ടുണ്ട്. ഗോത്രവര്‍ഗപഠനത്തിന്‍റെ ഭാഗമായി, ഓരോ വിഭാഗക്കാരുടെയും പ്രകടനകലകള്‍; വിവിധ സമുദായത്തിന്‍റെ പ്രതിനിധികള്‍, വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍- ഉദാഹരണത്തിനു ക്ഷത്രിയസ്ത്രീ, ദേവദാസി- എന്നിവര്‍ അവരുടേതായ വേഷഭൂഷാദികളില്‍ മാതൃകകളുടെ സഹായത്തോടെ സ്പഷ്ടീകരിച്ചിരിക്കുന്നു. മരുമക്കത്തായ സമ്പ്രദായം പിന്തുടര്‍ന്നിരുന്ന കൂട്ടുകുടുംബ സമ്പ്രദായം വിശദീകരിക്കുവാന്‍ ഒരു നായര്‍ തറവാടിന്‍റെ പ്രതിരൂപം നിര്‍മ്മിച്ചിട്ടുണ്ട്. ഭാരതത്തിലെ വിവിധ പ്രദേശങ്ങളില്‍ വസിക്കുന്ന സ്ത്രീകളുടെ വൈവിധ്യമാര്‍ന്ന വസ്ത്രധാരണ രീതികളും അവര്‍ അണിയുന്ന ആഭരണങ്ങളും ലഘുരൂപങ്ങളിലൂടെ ഉദാഹരിച്ചിട്ടുണ്ട്.
Image
Image
ഫോസ്സില്‍ പഠനം:തമിഴ്നാട്ടിലെ തിരുവക്കരയിലുള്ള ദേശീയ ഫോസില്‍ ഉദ്യാനത്തില്‍ നിന്നും കൊണ്ടുവന്ന നിര്‍ജീവമായ തായ് മരം; ശിലീഭൂതമായിത്തീര്‍ന്ന അതിപ്രാചീനകാലത്തെ കടല്‍ ജീവികളുടെയും സസ്യങ്ങളുടെയും അവശിഷ്ടങ്ങള്‍ കുമ്മായ കല്ലില്‍ തീര്‍ത്ത പ്രതലത്തില്‍ സംരക്ഷിച്ചിട്ടുള്ളതും നമ്മുടെ ശ്രദ്ധയാകര്‍ഷിക്കും.

ഗവേഷണ ഉദ്ദേശ്യം

Image
പക്ഷി നിരീക്ഷണശാസ്ത്ര പഠന ശേഖരം: പക്ഷികളുടെ ശാസ്ത്രീയമായ വര്‍ഗ്ഗീകരണത്തിനു ഉതകുന്ന പഠനോപാധികളായ സംരക്ഷിത ബാഹ്യാസ്ഥികൂടങ്ങളുടെ വിപുലമായ ശേഖരം തിരുവനന്തപുരത്തിലുള്ള പ്രകൃതി ചരിത്ര പ്രദര്‍ശനാലയത്തിലുണ്ട്. ബി എന്‍ ഹായിച്ച് എസ്, സെഡ് എസ് ഐ എന്നിവ കഴിഞ്ഞാല്‍ ഭാരത്തിലെ സുപ്രധാനമായതും അതിവിശാലമായതും മിക്കവാറും ഇതായിരിക്കും. മൗലികമായ ഈ ശേഖരങ്ങള്‍ 19-20 നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന ബ്രിട്ടീഷ് പക്ഷിനിരീക്ഷകരായ വില്യം ആര്‍ ഡേവിഡ്സണ്‍, ഹൈച് എസ് ഫെര്‍ഗ്യൂസണ്‍, ടി എസ് ബൗര്‍ദില്ലിയന്‍, ജോണ്‍ സ്റ്റിയുവേര്‍ട്; ഭാരതീയ പക്ഷി നിരീക്ഷകരായ സലിം അലി, എന്‍. ജി. പിള്ള എന്നിവരുടേതാണ്. കൊല്‍ക്കൊത്ത, സിക്കിം, മലയന്‍ ഉപദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള സമാഹാരങ്ങളും പ്രദര്‍ശനത്തിലുണ്ട്. ആകെ 2225 വിശിഷ്ടമാതൃകകള്‍ ചെറു അറകളിലായി സംരക്ഷിച്ചിട്ടുണ്ട്.
Catalogue: Bird specimens are kept systematically in Museum Repository room so that they can be used for study of the avian fauna. The data held on a specimen usually include information on species, collecting date, name of the collector, sex and approximate locality. A computer system loaded with the catalogue and photographs of the specimen are made available. Researchers are advised to make use of the facility first and accessing the actual specimens is allowed only if it is absolutely necessary.
Image