പ്രകൃതിയെക്കുറിച്ചു ജനങ്ങള്‍ക്കിടയില്‍ പൊതു അവബോധം സൃഷ്ടിക്കുന്നതില്‍ കാഴ്ചബംഗ്ലാവു മഹത്വപൂരണമായ സ്ഥാനം വഹിക്കുന്നു. കാര്യാലയത്തിലെ ആസൂത്രണ- വിദ്യാഭ്യാസ വിഭാഗമാണ് ഇത് വിദഗ്ധമായി കൈകാര്യം ചെയ്യുന്നത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും മൃഗശാല മ്യൂസിയം വകുപ്പിന്‍റെ ഈ സേവനം പ്രയോജനപ്പെടുത്തുന്നു. ഈ വിഭാഗം ആവിഷ്കരിക്കുന്ന സൃഷ്ടിപരമായ പഠനത്തില്‍ താല്പര്യമുള്ള അധ്യാപകര്‍ക്കും പഠിതാക്കള്‍ക്കും വേണ്ട സഹായം ലഭിക്കും. വകുപ്പ് തയ്യാറാക്കുന്ന വിവിധ പരിപാലന നിര്‍ദ്ദേശങ്ങള്‍ക്കു സവിശേഷ പ്രാധാന്യമുണ്ട്.

1. സംരക്ഷണ ശിക്ഷണം
സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതു ജനങ്ങള്‍ക്കും മുറപ്രകാരമുള്ള പാഠ്യവകുപ്പു നല്‍കിവരുന്നു. ഇവര്‍ക്ക് അരദിവസത്തെ പഠനത്തിന് ശേഷം സൗജന്യ മൃഗശാല സന്ദര്‍ശനവും അനുവദിച്ചു നല്‍കിയിട്ടുണ്ട്. വന്യജീവികളും അവയുടെ പ്രാധാന്യവും; പ്രകൃതിയും വന്യജീവി സംരക്ഷണവും എന്നീ വിഷയങ്ങളാണ് പഠിപ്പിക്കുന്നത്. പഠനത്തിന്‍റെ ഭാഗമായി ചിത്രപ്രദര്‍ശനവും കണ്ണാടി ചിത്രപ്രദര്‍ശനവും ഉണ്ടായിരിക്കും. താല്പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എഡ്യൂക്കേഷന്‍ ഓഫീസറെ ബന്ധപ്പെടാവുന്നതാണ്..

2. മറ്റാ പാഠ്യപദ്ധതികള്‍
വന്യജീവി വാരാഘോഷം, ലോക പരിസ്ഥിതി ദിനം, എന്നിവ എല്ലാവര്‍ഷവും വിവിധ പരിപാടികള്‍ ഉള്‍പ്പെടുത്തി ആചരിച്ചു വരുന്നു. പ്രശ്നോത്തരി, പ്രസംഗം, ഉപന്യാസം, ചിത്രരചന എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തിവരുന്നു. വിജയികള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തുകൊണ്ടാണ് ചടങ്ങുകള്‍ അവസാനിക്കുന്നത്. വന്യജീവി വാരാഘോഷത്തിന്‍റെ ഭാഗമായി പ്രകൃതിയെക്കുറിച്ചു അവബോധം സൃഷ്ടിക്കാനുള്ള ശിബിരങ്ങളും സംവാദങ്ങളും അരങ്ങേറും.

മൃഗശാല കാഴ്ചബംഗ്ലാവ് വകുപ്പിന്‍റെ പ്രസിദ്ധീകരണ വിഭാഗം
മൃഗശാല കാഴ്ചബംഗ്ലാവിലേയ്ക്ക് പ്രവേശന ചീട്ടു വാങ്ങുന്നിടത്തു നിന്നും തന്നെ പുസ്തകങ്ങളും സൂചിപത്രങ്ങളും രാജ രവിവര്‍മ്മ ചിത്രങ്ങളുടെ പകര്‍പ്പുകളും പക്ഷിമൃഗാദികളുടെ ചിത്രങ്ങള്‍ എന്നിവയും സര്‍ക്കാര്‍ നിശ്ചയിച്ച മിതമായ വിലയ്ക്ക് സന്ദര്‍ശകര്‍ക്ക് വാങ്ങാം.