1935 സെപ്തംബര്‍ 25 -നാണു ശ്രീചിത്തിര തിരുനാള്‍ രാമവര്‍മ്മ മഹാരാജാവ് ശ്രീചിത്ര ആര്‍ട്ട്ഗ്യാലറി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. തിരുവിതാംകൂര്‍ സര്‍ക്കാരിന്‍റെ കലാ ഉപദേശകനായിരുന്ന ഡോക്ടര്‍ ജയറാം കസിന്‍സാണ് ഇതിന് മുന്‍കൈയെടുത്തത്. ഭാരതം ഉള്‍പ്പെടെ ഏഷ്യയിലെ പ്രസിദ്ധമായ വിവിധ ശൈലികളിലുള്ള ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഡോക്ടര്‍ കസിന്‍സിന്‍റെ നിര്‍ദേശമനുസരിച്ചാണ് ചിത്രങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ചിത്രങ്ങളുടെ നല്ലഭാഗവും തിരുവിതാംകൂര്‍ രാജകുടുംബവും കിളിമാനൂര്‍കൊട്ടാരവും സംഭാവനയായി നല്‍കിയതാണ്.

ശേഖരങ്ങള്‍
രവി വര്‍മ്മ ചിത്രങ്ങള്‍
ഈ ഗ്യാലറിയില്‍ പ്രദര്‍ശനത്തിലുള്ളവയില്‍ ഭൂരിഭാഗവും രവി വര്‍മ്മ ചിത്രങ്ങളാണ്. കിളിമാനൂര്‍ കൊട്ടാരത്തിലെ അംഗമായ അദ്ദേഹം 1873-ല്‍ വിയന്നയില്‍നടന്ന ചിത്രകലാപ്രദര്‍ശനത്തില്‍ ഒന്നാംസ്ഥാനാം നേടിയതിനെ തുടര്‍ന്ന് അന്താരാഷ്ട്ര പ്രശസ്തിയാര്‍ജ്ജിച്ചു. ഹംസദമയന്തി, ശകുന്തള, ദക്ഷിണേന്ത്യയിലെ ജിപ്സികള്‍, മോഹിനി രുഗ്മാംഗദാ, പാല്‍ക്കാരി എന്നിവ അവയില്‍ ചിലതു മാത്രം. കിളിമാനൂര്‍ കൊട്ടാരത്തിലെ ചിത്രകാരന്മാരായ രാജരാജ വര്‍മ്മ, മംഗള ഭായി തമ്പുരാട്ടി, രാമ വര്‍മ്മ രാജ എന്നിവര്‍ വരച്ച ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഉണ്ട്.

ബംഗാള്‍ ചിത്രങ്ങള്‍
ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം പിടിമുറുക്കിയപ്പോഴാണ്, ബംഗാളില്‍ പ്രത്യേകിച്ചു കൊല്‍ക്കട്ടയിലും ശാന്തിനികേതനിലും വിശിഷ്ട ഇന്ത്യന്‍ ചിത്രരചന ശൈലി - ബംഗാള്‍ സ്കൂള്‍ അഥവാ ബംഗാള്‍ സ്കൂള്‍ ഓഫ് ആര്‍ട്ട് രൂപംകൊണ്ടത്. അബനീന്ദ്രനാഥ ടാഗോര്‍, ഗഗനേന്ദ്രനാഥ ടാഗോര്‍, രബീന്ദ്രനാഥ ടാഗോര്‍, എ. പി. ദുബൈ, നന്ദലാല്‍ ബോസ്, ഡി. പി. റോയ് ചൗദരി, കാണു ദേശായി, മിനിശി ഡേയ് എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഉണ്ട്.

നിക്കോളാസ് റോറിക്ക് & സ്റ്റേസ്ലോവ് റോറിക്ക്
പ്രശസ്ത റഷ്യന്‍ചിത്രകാരന്മാരായ നിക്കോളാസ് റോറിക്ക് സ്റ്റേസ്ലോവ് റോറിക്ക്, ഹിമാലയപര്‍വത നിരകളുടെയും കുലു താഴ്വരകളിലെയും പശ്ചാത്തലത്തില്‍ വരച്ചിട്ടുള്ള അത്ഭുതാവഹമായ ചിത്രങ്ങള്‍ ഇവിടെ ദര്‍ശിക്കാം.

മുഗള്‍ ചിത്രങ്ങള്‍
ഭാരത ചിത്രരചന ശൈലിയിലെ ഒരു വിശിഷ്ടമായ സ്ഥാനം സൂക്ഷ്മാകാരമായ ചിത്രങ്ങള്‍ക്കുണ്ട്. ഇവ പ്രധാനമായും ആല്‍ബങ്ങളായോ, സചിത്രകഥകള്‍ക്കായോ ഉപയോഗിക്കുന്നു. മുഗള്‍ കാലഘട്ടത്തിലാണ് പേര്‍ഷ്യന്‍ ഉത്ഭവമായ ഈ ശൈലിയില്‍ ഭാരതീയ സ്വാധീനം ഉണ്ടാകുന്നത്. സൂക്ഷ്മ ചിത്രരചന രാജസ്ഥാനിലും നമുക്ക് കാണാം. കടുത്ത നിറങ്ങളുടെ ഉപയോഗം, ആലങ്കാരികമായ പശ്ചാത്തല പ്രദേശങ്ങള്‍, മനുഷ്യരൂപങ്ങളെ ആവിഷ്കരിക്കുന്ന രീതി എന്നിവ മുഗള്‍ ചിത്രങ്ങളില്‍ നിന്നും രാജസ്ഥാന്‍ ചിത്രങ്ങളെ വേര്‍തിരിക്കുന്ന ഘടകങ്ങളാണ്.

Rajastani Paintings
Actually the miniature paintings were developed in Rajasthan. It differs from the Mughal paintings by its bolder use of colour, stylized depiction of the human figure and an ornamental treatment of landscape.

ബാലി ചിത്രങ്ങള്‍
പതിമൂന്നാം നൂറ്റാണ്ടില്‍ മജപഹിത് സാമാജ്ര്യം ബാലിവരെ വ്യാപിച്ചിരുന്നു. ഹിന്ദു ജാവ സംസ്കൃതിയില്‍ ഉദയംകൊണ്ടവയാണ് ബാലീചിത്രരചന ശൈലി. വസ്ത്രങ്ങള്‍, മരവുരികള്‍ എന്നിവയില്‍ പ്രകൃതിവര്‍ണങ്ങള്‍ ഉപയോഗപ്പെടുത്തി വരയ്ക്കുന്ന ദ്വിമാന ചിത്രങ്ങളാണ്.

തഞ്ചാവൂര്‍ ചിത്രങ്ങള്‍
തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലാണ് വര്‍ണാഭവും സാന്ദ്രവും ഒതുക്കവുമുള്ള തഞ്ചാവൂര്‍ ശൈലീചിത്രങ്ങള്‍ ജന്മംകൊണ്ടത്. ഹിന്ദുദൈവ സങ്കല്പങ്ങളാണ് ഇതിവൃത്തം. ആഭരണങ്ങള്‍ ചിത്രീകരിക്കുവാന്‍ യഥാര്‍ത്ഥരത്നത്തേക്കാള്‍ അല്പം മൂല്യംകുറഞ്ഞ രത്നങ്ങളും സ്വര്‍ണ്ണനൂലുകളും വസ്ത്രങ്ങള്‍ക്ക് കനം കുറഞ്ഞ സ്വര്‍ണ പാളികളും ഉപയോഗിക്കുന്ന രീതിയാണിത്.

ടിബറ്റന്‍ താംഗകള്‍
പരുത്തി പട്ടുതുണികളില്‍ ഗൗതമബുദ്ധ ചരിത്രം ആലേഖനം ചെയ്യുന്ന രീതിയാണ് ടിബറ്റന്‍ താംഗകള്‍. സാധാരണയായി ഇവ പ്രദര്‍ശിപ്പിക്കുമ്പോള്‍മാത്രമാണ് നിവര്‍ത്തുന്നത്. മറ്റു സന്ദര്‍ഭങ്ങളില്‍ ചൈനീസ് മാതൃകയില്‍ മറ്റൊരു തുണിയില്‍ ചുരുളാക്കി ചുരുട്ടി സൂക്ഷിക്കുകയാണ് രീതി.