പുതിയ വാർത്ത

മ്യൂസിയം മൃ​ഗശാല വകുപ്പിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിലേക്ക് സ്വാ​ഗതം

മ്യൂസിയം മൃ​ഗശാല വകുപ്പിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിലേക്ക് സ്വാ​ഗതം

ടിക്കറ്റ് എടുക്കാം

ഞങ്ങളെക്കുറിച്ച്

മ്യൂസിയങ്ങളും മൃഗശാലകളും വകുപ്പ്

കേരള സർക്കാരിന്റെ സാംസ്കാരിക കാര്യ വകുപ്പിന്റെ ഭരണ നിയന്ത്രണത്തിന് കീഴിലാണ് മ്യൂസിയം, മൃഗശാല വകുപ്പ് പ്രവർത്തിക്കുന്നത്. ഇതിന് ഡയറക്ടറേറ്റ്, മ്യൂസിയങ്ങൾ, ഗ്യാലറികൾ, ബൊട്ടാണിക്കൽ ഗാർഡൻ, കൂടാതെ തിരുവനന്തപുരം നഗരത്തിൽ ഒരു സുവോളജിക്കൽ പാർക്കും നാല് പ്രാദേശിക സ്ഥാപനങ്ങളും ഉണ്ട്. തൃശ്ശൂരിലെ സ്റ്റേറ്റ് മ്യൂസിയവും മൃഗശാലയും, കോഴിക്കോട്ടെ കൃഷ്ണമേനോൻ മ്യൂസിയവും ആർട്ട് ഗ്യാലറിയും, കണ്ണൂരിലെ ഹാൻഡ്‌ലൂം മ്യൂസിയവും, വയനാട് കുങ്കിച്ചിറ ഹെറിറ്റേജ് മ്യൂസിയം.

ചരിത്രം

തിരുവനന്തപുരം മ്യൂസിയം & മൃഗശാലയുടെ ഉത്ഭവം തിരുവനന്തപുരം ഒബ്സർവേറ്ററി മുൻ ഡയറക്ടർ ശ്രീ. ജെ.എ.ബ്രൗൺ മുൻ ബ്രിട്ടീഷ് റസിഡന്റ് General Cullen എന്നിവരുടെ സംയുക്ത പരിശ്രമത്തിൽ നിന്നാണ്.1855-ൽ തിരുവിതാംകൂർ മഹാരാജാവ് രക്ഷാധികാരിയായും General Cullen പ്രസിഡന്റായും ഇളയരാജ വൈസ് പ്രസിഡന്റായും ശ്രീ. അലൻ ബ്രൗൺ സെക്രട്ടറിയായും മ്യൂസിയം ഡയറക്ടർ ആയും ഒരു കമ്മിറ്റി രൂപീകരിച്ചു. 1857 സെപ്റ്റംബറിൽ ഈ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. എന്നാൽ മ്യൂസിയത്തിന് ആളുകളെ ആകർഷിക്കാൻ കഴിഞ്ഞില്ല, അതിനാൽ 1859-ൽ ഒരു മൃഗശാലയും പബ്ലിക് ഗാർഡൻസ് എന്നറിയപ്പെടുന്ന പാർക്കും ആരംഭിച്ചു. 1880 ആയപ്പോഴേക്കും മദ്രാസ് ഗവർണറുടെ വാസ്തുശില്പി റോബർട്ട് ചിഷോം പുതിയ കെട്ടിടം രൂപകല്പന ചെയ്തുനിർമ്മിക്കുകയും മ്യൂസിയം ശേഖരങ്ങൾ ഈ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.

അന്നത്തെ മദ്രാസ് പ്രസിഡൻസിയുടെ ഗവർണറായിരുന്ന നേപ്പിയർ പ്രഭുവിന്റെ പേരിലാണ് പുതിയ മ്യൂസിയം അറിയപ്പെടുന്നത്. അതിനോട് ചേർന്നുള്ള ശ്രീചിത്ര ആർട്ട് ഗ്യാലറി 1935-ലും നാച്വറൽ ഹിസ്റ്ററി മ്യൂസിയം 1964-ലും കെ.സി.എസ്. പണിക്കർ ആർട്ട് ഗ്യാലറി 1979-ലും സ്ഥാപിച്ചു. തിരുവനന്തപുരം മൃഗശാലയും മ്യൂസിയം കോംപ്ലക്സും ആദ്യം സ്ഥാപിച്ചത് പൊതുജനങ്ങൾക്ക് വിനോദത്തിനുള്ള ഒരു മാർഗ്ഗമായിട്ടാണ്. എന്നിരുന്നാലും, പാരിസ്ഥിതികതകർച്ചയെക്കുറിച്ചുള്ള ആശങ്കകൾ പ്രാധാന്യമർഹിച്ചതിന് ശേഷം, ജൈവ വൈവിധ്യ സംരക്ഷണ ആശയത്തെ ആസ്പദമാക്കി മ്യൂസിയങ്ങളും മൃഗശാലയും പ്രവർത്തിച്ചു പോരുന്നു.തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് 55 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം മൃഗശാലയും മ്യൂസിയം കോംപ്ലക്‌സും അത്തരം ശ്രമങ്ങളിൽ മുൻപന്തിയിലാണ്, പ്രത്യേകിച്ചും ഈ സമുച്ചയം ഒരു വലിയ ബൊട്ടാണിക്കൽ ഗാർഡനിൽ പരന്നുകിടക്കുന്നതിനാൽ ഇന്ന്, മൃഗശാലയിൽ 100-ലധികം ഇനം സ്വദേശി - വിദേശി അംഗങ്ങൾ പാർക്കുന്നുണ്ട്. മുഴുവൻ ബൊട്ടാണിക്കൽ ഗാർഡനിലെയും സസ്യജാലങ്ങളുടെ എണ്ണം വളരെ കൂടുതലാണ്.

തൃശൂർ മൃഗശാല & മ്യൂസിയം

13.5 ഏക്കറിൽ സ്ഥിതി ചെയ്യുന്ന തൃശൂർ മൃഗശാല & മ്യൂസിയം 1885-ൽ പ്രവർത്തനം ആരംഭിച്ചു. മൃഗശാലയിൽ സിംഹവാലൻ കുരങ്ങ്, സ്ലോത്ത് ബിയർ, വിവിധയിനം പക്ഷികളും, മാനുകൾ തുടങ്ങിയ ജന്തുജാലങ്ങളുണ്ട്. മ്യൂസിയത്തിലെ 'ചെങ്ങല്ലൂർ രംഗനാഥൻ' ആനയുടെ അസ്ഥികൂടത്തിന്റെ പ്രദർശനം ഒരു പ്രധാന ആകർഷണമാണ്.

കോഴിക്കോട് ആർട്ട് ഗ്യാലറിയും കൃഷ്ണമേനോൻ മ്യൂസിയവും

കോഴിക്കോട് ആർട്ട് ഗ്യാലറിയും കൃഷ്ണമേനോൻ മ്യൂസിയവും "ഈസ്റ്റ് ഹില്ലിലെ" മനോഹരമായ കുന്നിൻ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് ഈസ്റ്റ് ഹില്ലിൽ നിലവിലുള്ള മ്യൂസിയം കെട്ടിടം ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ കളക്ടർമാരുടെ ഔദ്യോഗിക ബംഗ്ലാവും ഓഫീസും ആയിരുന്നു. "മലബാർ മാനുവൽ" എഴുതിയ വില്യം ലോഗൻ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് കളക്ടർമാർ ഈ കെട്ടിടം തങ്ങളുടെ വസതിയായി ഉപയോഗിച്ചു. 200 വർഷം പഴക്കമുള്ള ഈ ഗംഭീരമായ കെട്ടിടം 1960-കൾ വരെ "കളക്ടറുടെ ബംഗ്ലാവ്" ആയി തുടർന്നു. മുൻ ഇന്ത്യൻ രാഷ്ട്രീയക്കാരനായ വി കെ കൃഷ്ണമേനോന്റെ ചില വസ്തുക്കൾ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ആർട്ട് ഗ്യാലറിയിൽ രവിവർമ്മയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

കണ്ണൂർ കൈത്തറി മ്യൂസിയം

കേരളത്തിലെ പ്രധാന പരമ്പരാഗത വ്യവസായ മേഖലകളിലൊന്നായിരുന്നു കൈത്തറി. ഗ്രാമീണ ജീവിതത്തിലും സമ്പദ്‌വ്യവസ്ഥയിലും അതിന് സവിശേഷമായ സ്ഥാനമുണ്ടായിരുന്നു. മലബാർ തീരത്തിന് കൈത്തറി വ്യവസായത്തിന്റെയും വ്യാപാരത്തിന്റെയും നീണ്ട ചരിത്രമുണ്ട്. 2023 മെയ് 16 ന് കണ്ണൂരിൽ പയ്യാമ്പലത്ത് കൈത്തറിയുടെ ഇതിഹാസം ചിത്രീകരിക്കുന്ന ഒരു മ്യൂസിയം ആരംഭിച്ചു.

വയനാട് കുങ്കിച്ചിറ മ്യൂസിയം

വയനാടിന്റെ ജൈവവൈവിധ്യവും സാംസ്കാരിക പെരുമയും ഒരുക്കിയിരിക്കുന്ന മ്യൂസിയം ആണ് ഇത്. മൂന്ന് സോണുകളിലായി 15 പവീലിയോണുകൾ മ്യൂസിയത്തിൽ ഉണ്ട്. വയനാടൻ ഭൂവിഭാഗത്തിന്റെയും, അതിലെ ജനതയുടെ ചരിത്രം, ഐതിഹ്യങ്ങൾ, വിശ്വാസങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ഊരുകൾ, ഗോത്രവൈദ്യം, ഗോത്ര ജനതയുടെ പോരാട്ടങ്ങൾ, ഗോത്രഭാഷ ഗോത്ര, ഭക്ഷണം വയനാടിന്റെ ജൈവവൈവിധ്യം എന്നിവ വിശദീകരിക്കുന്ന വീഡിയോ, ഓഡിയോ ഗൈഡുകൾ, പാനലുകൾ, ഇൻസ്റ്റലേഷനുകൾ എന്നിവയെല്ലാം മ്യൂസിയത്തിൽ സജ്ജമാക്കിയിട്ടുണ്ട്.2023 ഒക്ടോബർ 8ന് മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിരിക്കുന്നു.
Image

But I must explain to you how all this mistaken idea of denouncing pleasure and praising pain was born and will give you a complete account of the system and expound the actual teachings of the great explore

Contact Info