പുതിയ വാർത്ത

മ്യൂസിയം മൃ​ഗശാല വകുപ്പിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിലേക്ക് സ്വാ​ഗതം

മ്യൂസിയം മൃ​ഗശാല വകുപ്പിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിലേക്ക് സ്വാ​ഗതം

ടിക്കറ്റ് എടുക്കാം

കോഴിക്കോട്
കൃഷ്ണമേനോൻ മ്യൂസിയവും ആർട്ട് ഗ്യാലറിയും

കോഴിക്കോട്
കൃഷ്ണമേനോൻ മ്യൂസിയവും ആർട്ട് ഗ്യാലറിയും

കോഴിക്കോട് കൃഷ്ണമേനോൻ മ്യൂസിയവും ആർട്ട് ഗ്യാലറിയും


മലബാർ മേഖലയിലെ പ്രമുഖ സാംസ്കാരിക സ്ഥാപനങ്ങളിൽ ഒന്നായ ആർട്ട് ഗ്യാലറിയും കൃഷ്ണമേനോൻ മ്യൂസിയവും കോഴിക്കോട് ഈസ്റ്റ് ഹില്ലിൽ സ്ഥിതി ചെയ്യുന്നു. കോഴിക്കോട് ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ് ഈ സ്ഥാപനം.‘മലബാർ മാനുവൽ’രചിച്ച വില്യം ലോഗൻ തുടങ്ങിയ കളക്ടർമാർ ഈ കെട്ടിടത്തിൽ ആയിരുന്നു താമസിച്ചിരുന്നത്.1960 വരെ ഈ കെട്ടിടം കളക്ടറുടെ ഔദ്യോഗിക ബംഗ്ലാവ് ആയി തുടർന്നു, ശേഷം ഇത് മ്യൂസിയം മൃഗശാല വകുപ്പിന്റെ കീഴിൽ കൃഷ്ണമേനോൻ മ്യൂസിയവും രവിവർമ്മ ചിത്രങ്ങളെ പ്രദർശിപ്പിക്കുന്ന ആർട്ട് ഗ്യാലറി ആയി തുടരുന്നു. 200 ലേറെ വർഷങ്ങൾക്ക് പഴക്കമുള്ള കെട്ടിടത്തിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.

3 ഏക്കറിൽ മനോഹരമായ ഗാർഡൻ, ഔഷധത്തോട്ടം, ചിത്രശലഭ ഉദ്യാനം എന്നിവ സജ്ജീകരിച്ചിരിക്കുന്നു. വിവിധ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും, വിവിധ ചലച്ചിത്രോത്സവങ്ങൾക്കും,സാംസ്കാരിക പ്രവർത്തനങ്ങൾ ഉള്ള വേദിയായി മ്യൂസിയം ക്യാമ്പസും ത്രീഡി തിയേറ്ററും ഉപയോഗിച്ച് വരുന്നു.

ആർട്ട് ഗ്യാലറി

1975 ലാണ് ആർട്ട് ഗ്യാലറി സ്ഥാപിതമായത്. വിശ്വോത്തര ചിത്രകാരനായിരുന്നു രാജാരവിവർമ്മ ഉൾപ്പെടെയുള്ള പ്രശസ്തരായ കേരളീയ ചിത്രകാരന്മാരുടെ ചിത്രങ്ങൾക്ക് പുറമേ ചുവർ ചിത്രങ്ങൾ ബംഗാൾ സ്കൂൾ ചിത്രങ്ങൾ മുകൾ രാജസ്ഥാൻ ചിത്രങ്ങൾ സമകാലീന ചിത്രകാരന്മാരുടെ ചിത്രങ്ങൾ എന്നിവയടക്കം 66 ചിത്രങ്ങൾ ഇവിടത്തെ ഗ്യാലറിയിലുണ്ട്. ഇതിനുപുറമെ തടിയിലും ആനക്കൊമ്പിലും ലോഹത്തിലും തീർത്ത ശില്പങ്ങളും ആർട്ട് ഗ്യാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

വി കെ കൃഷ്ണമേനോൻ മ്യൂസിയം

ഭാരതത്തിൻറെ രാജ്യരക്ഷാ മന്ത്രിയും കോഴിക്കോട് സ്വദേശിയും ആയിരുന്ന ശ്രീ വി കെ കൃഷ്ണമേനോന് (1896-1974)ഒരു സ്മാരകമെന്ന നിലയിൽ 1976 ലാണ് കൃഷ്ണമേനോൻ മ്യൂസിയം ഈ കെട്ടിടത്തിൽ ആരംഭിച്ചത്. അദ്ദേഹം ഉപയോഗിച്ചിരുന്ന വിവിധ വസ്തുക്കളും അദ്ദേഹത്തിന് പല വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സമ്മാനങ്ങൾ ആയി ലഭിച്ച വസ്തുക്കളും, അദ്ദേഹത്തിൻറെ ജീവിതത്തിലെ വിവിധ മുഹൂർത്തങ്ങൾ ചിത്രീകരിക്കുന്ന ഫോട്ടോകളും ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. സന്ദർശകർക്ക് ഈ മഹത് വ്യക്തിയെ കുറിച്ച് അറിവ് പകരുന്ന ഒരു സ്ഥാപനമായി ഈ മ്യൂസിയം നിലകൊള്ളുന്നു.
സ്റ്റാഫ് ഘടന
പദവി എണ്ണം
സൂപ്രണ്ട് 1
ക്യൂറേറ്റർ 1
സീനിയർ ക്ലാർക്ക് 1
ഓഫീസ് അറ്റൻഡന്റ് 1
ഗ്യാലറി അറ്റൻഡന്റ് 4
ഗാർഡനർ 6
സ്വീപ്പർ 2
നൈറ്റ് വാച്ചർ 1
Image
    • കോഴിക്കോട് പട്ടണം വഴി: കണ്ണൂർ റോഡ് - വെസ്റ്റ് ഹിൽ ഈസ്റ്റ് ഹില്ലിൽ അല്ലെങ്കിൽ
    • വയനാട് പട്ടണം വഴി: വയനാട് റോഡ് - കാരപ്പറമ്പ് - ഈസ്റ്റ് ഹിൽ
    • ഈസ്റ്റ് ഹില്ലിൽ നിന്നും മ്യൂസിയം കോമ്പൗണ്ടിലേക്കുള്ള ദൂരം 500 മീറ്റർ
    • കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ദൂരം 6 കിലോമീറ്റർ
    • കോഴിക്കോട് ബസ്റ്റാൻഡിൽ നിന്നുള്ള ദൂരം 6.5 കിലോമീറ്റർ
    • കരിപ്പൂർ വിമാന താവളത്തിൽ നിന്നുള്ള ദൂരം 33 കിലോമീറ്റർ
Image
സൂപ്രണ്ട്
ആർട്ട് ഗ്യാലറി കൃഷ്ണമേനോൻ മ്യൂസിയം കോഴിക്കോട്
ഫോൺ നമ്പർ - 0495 - 2381253
ഈ മെയിൽ - artgallery.krishnamenonmuseum@gmail.com
Image
Image
Image
Image

But I must explain to you how all this mistaken idea of denouncing pleasure and praising pain was born and will give you a complete account of the system and expound the actual teachings of the great explore

Contact Info