പുതിയ വാർത്ത

മ്യൂസിയം മൃ​ഗശാല വകുപ്പിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിലേക്ക് സ്വാ​ഗതം

മ്യൂസിയം മൃ​ഗശാല വകുപ്പിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിലേക്ക് സ്വാ​ഗതം

ടിക്കറ്റ് എടുക്കാം

കൈത്തറി മ്യൂസിയം, കണ്ണൂർ

കൈത്തറി മ്യൂസിയം, കണ്ണൂർ

കൈത്തറി മ്യൂസിയം, കണ്ണൂർ

ഓടം - കൈത്തറി മ്യൂസിയം പയ്യാമ്പലം , കണ്ണൂർ

തറികളുടെയും തിറകളുടെയും നാടായ ഉത്തരകേരളത്തിലെ ചരിത്രനഗരമായ കണ്ണൂരിന്റെ കൈത്തറി പാരമ്പര്യം വിളിച്ചോതുന്ന സ്ഥാപനമാണ് നഗര ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ഓടം-കൈത്തറി മ്യൂസിയം. വസ്ത്രധാരണ പൈതൃകം, വസ്ത്ര നിർമ്മാണ പൈതൃകം എന്നിവയിലൂടെ മനുഷ്യ സംസ്കൃതിയുടെ വളർച്ചയുടെ ഘട്ടങ്ങൾ ആവിഷ്കരിക്കുന്ന ഈ മ്യൂസിയത്തിലെ 10 ഗ്യാലറികൾ മലബാറിന്റെ കൈത്തറി പെരുമയുടെ കഥ പറയുന്നു. മലബാർ ബ്രിട്ടീഷുകാരുടെ അധീനതയിൽ ആയിരുന്ന കാലയളവിൽ ഇൻഡോ-യൂറോപ്യൻ വാസ്തു മാതൃകയിൽ നിർമ്മിക്കപ്പെട്ട പൈതൃക മന്ദിരത്തിലാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്.

മലബാർ തീരത്തെ കൈത്തറി വസ്ത്ര വ്യാപാരവും തുണിത്തരങ്ങളെ കുറിച്ച് വിനോദസഞ്ചാരികൾ നൽകിയ വിവരണങ്ങൾ ഗ്യാലറിയിൽ ഒരുക്കിയിരിക്കുന്നു. കട്ടനെയ്ത്ത്, വലനെയ്ത്ത്, ഓലമെടയൽ തുടങ്ങിയ ആദ്യകാല കരവിരുതുകളിൽ നിന്ന് എങ്ങനെയാണ് തുണിനെയ്ത്ത് പരിണമിച്ചു ഉണ്ടായതെന്ന് സന്ദർശകർക്ക് അനുഭവവേദ്യമാകുന്നു. കൈത്തറി വിദ്യയുടെ ആധുനികവൽക്കരണത്തിന് ഏറെ സഹായിച്ച   ഓടത്തിന്റെ കണ്ടുപിടിത്തം, ഇന്ത്യൻ വസ്ത്രനിർമ്മിതിയുടെ പ്രത്യേകതകൾ കൈത്തറി വ്യവസായത്തിൽ കേരള നവോത്ഥാന പ്രസ്ഥാനങ്ങളുടെയും ദേശീയ സ്വാതന്ത്ര്യ സമര സ്ഥാപനങ്ങളുടെയും സ്വാധീനം എന്നിവയെല്ലാം വിവിധ ഗ്യാലറികളിൽ അനാവൃതമാകുന്നു. നെയ്ത്ത് തെരുവുകളുടെ ഒരു ത്രിമന ദൃശ്യം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ജാക്വാഡ് തറി പോലുള്ള ആധുനിക തരികളും പ്രദർശിപ്പിച്ചിരിക്കുന്നു.
സ്റ്റാഫ് ഘടന
പദവി എണ്ണം
ഗൈഡ് ലെക്ചറർ 1
ഗ്യാലറി അറ്റൻഡന്റ് 3
ഗാർഡനർ 1
സ്വീപ്പർ 2
നൈറ്റ് വാച്ചർ 1
Image
    • കണ്ണൂർ ടൗണിൽ: എസ് എൻ പാർക്ക് റോഡ് - എസ് എൻ പാർക്ക് - 200 മീറ്റർ ഓടം - കൈത്തറി മ്യൂസിയം മ്യൂസിയം കോമ്പൗണ്ട്
    • കണ്ണൂർ റെയിൽവേ സ്റ്റേഷൻ - 1.5 കിലോമീറ്റർ
    • ന്യൂ ബസ്റ്റാൻഡിൽ നിന്നുള്ള ദൂരം- 2.5 കിലോമീറ്റർ
    • കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്നുള്ള ദൂരം 3 കിലോമീറ്റർ
    • കണ്ണൂർ വിമാന താവളത്തിൽ നിന്നുള്ള ദൂരം 32 കിലോമീറ്റർ
Image
സൂപ്രണ്ട്
ഓടം - കൈത്തറി മ്യൂസിയം,
എസ് എൻ പാർക്കിന് സമീപം
പയ്യാമ്പലം കണ്ണൂർ
ഫോൺ നമ്പർ - 0497 2940620
ഈ മെയിൽ - handloommuseumkannur@gmail.com
Image
Image
Image
Image

But I must explain to you how all this mistaken idea of denouncing pleasure and praising pain was born and will give you a complete account of the system and expound the actual teachings of the great explore

Contact Info