പുതിയ വാർത്ത

ദേശീയ വന്യജീവി വാരം 2025 മത്സരങ്ങൾ

||

മ്യൂസിയം മൃഗശാല വകുപ്പിലെ മൃഗശാലയിലെ അക്വേറിയത്തിലേക്കു മൃഗശാല സൂപ്രണ്ട് ആവശ്യപ്പെടുന്ന ഇനത്തിലെയും എണ്ണത്തിലും അളവിലുമുള്ള അലങ്കാര മത്സ്യങ്ങൾ ഒരു വർഷത്തേക്കു വിതരണം ചെയ്യാൻ താല്പര്യം ഉള്ള സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവരിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

||

മ്യൂസിയം മൃഗശാല വകുപ്പിൻ്റെ തിരുവന്തപുരം മൃഗശാലാ ഹോസ്പിറ്റലിൽ ഉപയോഗിക്കുന്ന ബാറ്ററി കാറിൻ്റെ ടയറുകൾ മാറുന്നതിനും ബാറ്ററി സർവീസ് എന്നീ അറ്റകുറ്റപണികൾ നടത്താൻ താല്പര്യം ഉള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

||

മ്യൂസിയം മൃഗശാല ഡയറക്ടറേറ്റിലും അഡിറ്റോറിയത്തിലും ഉപയോഗിക്കുന്ന ജനറേറ്ററിൻ്റെ അറ്റകുറ്റപണികൾ നടത്താൻ താല്പര്യം ഉള്ള സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവരിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

||

മ്യൂസിയം മൃഗശാല ഡയറക്ടറേറ്റിലും അഡിറ്റോറിയത്തിലും ഉപയോഗിക്കുന്ന ജനറേറ്ററിൻ്റെ വാർഷികപരിപാലനം നടത്താൻ താല്പര്യം ഉള്ള സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവരിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

||

ടിക്കറ്റ് എടുക്കാം

മൾട്ടി പർപ്പസ് മ്യൂസിയം

മൾട്ടി പർപ്പസ് മ്യൂസിയം

മൾട്ടി പർപ്പസ് മ്യൂസിയം


പ്രവേശന കവാടത്തിന് തൊട്ടുമുന്നിലാണ് മൾട്ടി പർപ്പസ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. "ചെങ്ങല്ലൂർ രംഗനാഥൻ" എന്ന ആനയുടെ അസ്ഥികൂടമാണ് മ്യൂസിയത്തിൻ്റെ പ്രധാന ആകർഷണം. മ്യൂസിയത്തിൽ വിവിധ മൃഗങ്ങളുടെ സ്റ്റഫ് ചെയ്ത മാതൃകകളും, അസ്ഥികൂടങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു. കാർഷിക, ഭൂമിശാസ്ത്രപരമായ മാതൃകകളുടെ അപൂർവ ഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പുരാതന ആയുധങ്ങളും മേനാവും പ്രദർശിപ്പിച്ചിരിക്കുന്നു. ലോകപ്രശസ്ത പക്ഷിശാസ്ത്രജ്ഞനായ ഡോ. സലിം അലി സംഭാവന ചെയ്ത ചില പക്ഷികളുടെ മാതൃകകൾ അമൂല്യ ശേഖരമാണ്.

കഥകളി കഥാപാത്രങ്ങളുടെ ലൈഫ് സൈസ് മോഡലുകളും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന നമ്മുടെ പരമ്പരാഗത സംഗീതോപകരണങ്ങളും നമ്മുടെ നാടിൻ്റെ ക്ലാസിക്കൽ കലാരൂപത്തെ പ്രതിനിധീകരിക്കുന്നു. ഏറ്റവും വലിയ നീലത്തിമിംഗലം മുതൽ ചെറിയ ജീവികളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങളും വസ്തുതകളും കണക്കുകളും ഡിസ്പ്ലേ നൽകുന്നു.
Image
Image
Image