ടിക്കറ്റ് എടുക്കാം

കുങ്കിച്ചിറ മ്യൂസിയം

കുങ്കിച്ചിറ മ്യൂസിയം

കുങ്കിച്ചിറ മ്യൂസിയം

വയനാട് ജില്ലയിൽ  മാനന്തവാടി താലൂക്കില്‍ തലക്കാവേരി വില്ലേജിലെ കുഞ്ഞോം എന്ന സ്ഥലത്താണ്കുങ്കിച്ചിറ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. പേര്യ ഫോറസ്റ്റ്റേഞ്ചിനോട് ചേര്‍ന്നു കിടക്കുന്ന മനോഹരമായ ഒരു ഭൂപ്രദേശമാണിത്. പുരാതന കാലം മുതല്‍ തന്നെ ഇവിടെ സ്ഥിതിചെയ്തിരുന്ന ചിറ കെട്ടി സംരക്ഷിക്കുകയും അതിനോട് ചേര്‍ന്ന് മ്യൂസിയം കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു. പ്രധാനകെട്ടിടവും അനുബന്ധകെട്ടിടങ്ങളും ചേര്‍ന്ന 17000 സ്ക്വയര്‍ ഫീറ്റ്വിസ്ത്തിയിലുള്ള കെട്ടിട സമുച്ചയമാണിത്. ചിറയും മ്യൂസിയം കെട്ടിടവും ഉള്‍പ്പെടുന്ന സ്ഥലം ഉദ്ദേശം 4.8 ഏക്കര്‍ മാണ്. 378, 377 സര്‍വ്വെ നമ്പരുകളിലായി 8.11 ഏക്കറോളം സ്ഥലമാണ്നിലവില്‍ മ്യൂസിയം മൃഗശാലാ വകുപ്പ്കൈവശം വെയ്ക്കുന്നത്.

വയനാടിന്റെ ജൈവ വൈവിധ്യവും സാംസ്കാരിക പെരുമയും കൈകാര്യം ചെയ്യുന്ന ഗ്യാലറികളാണ് മ്യൂസിയത്തില്‍ ഒരുക്കിയിരിക്കുന്നത്. ഗോത്ര ജനത ഏറ്റവും കൂടുതല്‍ അധിവസിക്കുന്ന വയനാടിന്റെ പൈതൃകം വെളിപ്പെടുത്തുന്നവയാണ് ഇവ. 3 സോണുകളിലായി 15 പവലിയനുകള്‍ മ്യൂസിയത്തിലുണ്ട്. വയനാടെന്ന ഭൂവിഭാഗത്തിന്റെയും അതിലെ ജനതയുടെയും ചരിത്രം, ഐതിഹ്യങ്ങള്‍, വിശ്വാസങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ഊരുകള്‍, ഗോത്രവൈദ്യം, ഗോത്രജനതയുടെ പോരാട്ടങ്ങള്‍, ഗോത്രഭാഷ, ഗോത്ര വംശീയഭക്ഷണം, വയനാടിന്റെ ജൈവവൈവിധ്യം തുടങ്ങിയവ വിശദീകരിക്കുന്ന വീഡിയോകള്‍,ഓഡിയോ സെഗ്നെന്റുകള്‍, ഇന്ററാക്ടീവ് പാനലുകള്‍, ഇന്‍സ്റ്റലേഷനുകള്‍ എന്നിവയെല്ലാം മ്യൂസിയത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ കരകൗശല വസ്തുക്കള്‍, വിത്തിനങ്ങള്‍, ഗോത്രഭവന മാതൃകകള്‍, പണിയായുധങ്ങള്‍ തുടങ്ങിയവയും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഗ്യാലറിയിലെ വിവരങ്ങള്‍ പങ്കിടുന്നതിനായി തയ്യാറാക്കിയ ആക്ടിവിറ്റി മേഖല നവീനമായ ഒരു ആശയമാണ്. മ്യൂസിയത്തിലെ പ്രധാനപ്പെട്ട എലമെന്റായ ഗോത്ര ജനതയുടെ ജീവിതം ആവിഷ്കരിക്കുന്ന ടെറാക്കോട്ട പാനല്‍ കേരളത്തിലെ തന്നെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പാനലായി കണക്കാക്കുന്നു.
സ്റ്റാഫ് ഘടന
പദവി എണ്ണം
ക്യുറേറ്റര്‍ 1
ഗൈഡ്ലക്ചറര്‍ 1
ഗ്യാലറി അറ്റന്റന്റ് 2
ഓഫീസ്അറ്റന്റന്റ് 1
ഗാര്‍ഡനര്‍ 2
സ്വീപ്പര്‍ 1
സാനിറ്റേഷന്‍ വര്‍ക്കര്‍ 1
ഗാര്‍ഡ് 2
നൈറ്റ്വാച്ചര്‍ 1
Image
    • കോഴിക്കോടു നിന്ന് 82 കി.മീ.
      (കോഴിക്കോട്-കുറ്റ്യാടി-തൊട്ടില്‍പ്പാലം-നിരവില്‍പ്പുഴ--കുഞ്ഞോം.)
    • കല്‍പ്പറ്റയില്‍ നിന്ന് 43 കി.മീ.
      (കല്‍പ്പറ്റ-പടിഞ്ഞാറത്തറ-തരുവണ-വെള്ളമുണ്ട-കോറോം-നിരവില്‍പ്പുഴ-കുഞ്ഞോം.)
    • മാനന്തവാടിയില്‍ നിന്ന് 25 കി.മീ.
      (മാനന്തവാടി-മലബാര്‍ ഹില്‍ ഹൈവേ വഴി മക്കിയാട്-കോറോം-നിരവില്‍പ്പുഴ- കുഞ്ഞോം)
Image
സൂപ്രണ്ട്
കുങ്കിച്ചിറ മ്യൂസിയം കുഞ്ഞോം, തൊണ്ടർനാട്, വയനാട്, കേരളം-670644
ഫോൺ നമ്പർ- 9142830329
Email – kunkichiramuseumwayanad@gmail.com
Image
Image
Image