ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം പിടിമുറുക്കിയപ്പോഴാണ്, ബംഗാളില്‍ പ്രത്യേകിച്ചു കൊല്‍ക്കട്ടയിലും ശാന്തിനികേതനിലും വിശിഷ്ട ഇന്ത്യന്‍ ചിത്രരചന ശൈലി - ബംഗാള്‍ സ്കൂള്‍ അഥവാ ബംഗാള്‍ സ്കൂള്‍ ഓഫ് ആര്‍ട്ട് രൂപംകൊണ്ടത്. അബനീന്ദ്രനാഥ ടാഗോര്‍, ഗഗനേന്ദ്രനാഥ ടാഗോര്‍, രബീന്ദ്രനാഥ ടാഗോര്‍, എ. പി. ദുബൈ, നന്ദലാല്‍ ബോസ്, ഡി. പി. റോയ് ചൗദരി, കാണു ദേശായി, മിനിശി ഡേയ് എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഉണ്ട്.