കാഴ്ചപ്പാട്
ഭൂമിയിലെ ജൈവ വൈവിധ്യങ്ങളുടെ മൂല്യം മനസ്സിലാക്കി അവയെ സംരക്ഷിച്ചു നിലനിര്‍ത്തുന്ന മാനവരാശിയുണ്ടാകണം.
ചരിത്ര- സാംസ്കാരിക-ശാസ്ത്രീയ-ഉത്കൃഷ്ടപരങ്ങളായ വസ്തുക്കളുടെ പ്രാധ്യാനത്തെക്കുറിച്ചുള്ള അറിവ് പ്രചരിപ്പിക്കണം.
കല സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായി ആനന്ദദായകമായ പാരസ്പര്യ സമ്പര്‍ക്കം നടത്തുവാന്‍ ഉതകുന്ന ഒരു മനോവികാസ കേന്ദ്രമായി വര്‍ത്തിക്കണം.
ദൗത്യം
വന്യജീവികളെ കുറിച്ച് പഠനവും ഗവേഷണവും നടത്തുവാന്‍ അവസരം നല്‍കുക.
വംശനാശ ഭീഷണി നേരിടുന്നതും തദ്ദേശീയവുമായി കാണപ്പെടുന്നതുമായ ജീവജാലങ്ങളുടെ സംരക്ഷണത്തില്‍ വ്യാപൃതരാകുക.
തികച്ചും പ്രാദേശികവും അസാധാരണവുമായ ജീവജാലങ്ങളെ കഴിയുന്നതും അവയുടെ സ്വതസിദ്ധമായ ആവാസ വ്യവസ്ഥകളില്‍ കാണുവാനുള്ള അവസരം ഒരുക്കുക.
അകൃത്രിമമായ കലാപരവും ചരിത്രപരവും ആയ വസ്തുക്കളുടെ ശേഖരം വികസിപ്പിച്ചു സംരക്ഷിച്ചു പ്രദര്‍ശിപ്പിക്കുക.