മലബാർ മേഖലയിലെ പ്രമുഖ സാംസ്കാരിക സ്ഥാപനങ്ങളിൽ ഒന്നായ ആർട്ട് ഗ്യാലറിയും കൃഷ്ണമേനോൻ മ്യൂസിയവും കോഴിക്കോട് ഈസ്റ്റ് ഹില്ലിൽ സ്ഥിതി ചെയ്യുന്നു. കോഴിക്കോട് ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ് ഈ സ്ഥാപനം.‘മലബാർ മാനുവൽ’രചിച്ച വില്യം ലോഗൻ തുടങ്ങിയ കളക്ടർമാർ ഈ കെട്ടിടത്തിൽ ആയിരുന്നു താമസിച്ചിരുന്നത്.1960 വരെ ഈ കെട്ടിടം കളക്ടറുടെ ഔദ്യോഗിക ബംഗ്ലാവ് ആയി തുടർന്നു, ശേഷം ഇത് മ്യൂസിയം മൃഗശാല വകുപ്പിന്റെ കീഴിൽ കൃഷ്ണമേനോൻ മ്യൂസിയവും രവിവർമ്മ ചിത്രങ്ങളെ പ്രദർശിപ്പിക്കുന്ന ആർട്ട് ഗ്യാലറി ആയി തുടരുന്നു. 200 ലേറെ വർഷങ്ങൾക്ക് പഴക്കമുള്ള കെട്ടിടത്തിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.
3 ഏക്കറിൽ മനോഹരമായ ഗാർഡൻ, ഔഷധത്തോട്ടം, ചിത്രശലഭ ഉദ്യാനം എന്നിവ സജ്ജീകരിച്ചിരിക്കുന്നു. വിവിധ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും, വിവിധ ചലച്ചിത്രോത്സവങ്ങൾക്കും,സാംസ്കാരിക പ്രവർത്തനങ്ങൾ ഉള്ള വേദിയായി മ്യൂസിയം ക്യാമ്പസും ത്രീഡി തിയേറ്ററും ഉപയോഗിച്ച് വരുന്നു.