മദ്രാസ് സർക്കാരിന്റെ വാസ്തുശില്പി വിദഗ്ധനായ റോബർട്ട് ചിഷോം ആണ് മനോഹരമായ ഈ സൗധം പടുത്തുയർത്തിയത് . കഴിഞ്ഞ 135 വർഷങ്ങളായി ഈ പ്രധാന ചരിത്രസ്മാരകം ഗോഥിക് കലാവസ്തു ശില്പചാരുതയില്‍ നഗരത്തിന്റെ വിശിഷ്ടമായ അലങ്കരണമായി നിലകൊള്ളുന്നു.
ഇവിടെ 550 പ്രദർശന വസ്തുക്കളുണ്ട്. പുരാതന കലാസാംസ്കാരിക മൂല്യങ്ങളുള്ളവയില്‍ വെള്ളോടിലും കല്ലിലും തീര്ത്ത് ശില്പങ്ങള്‍, തടിയിലും ദന്തത്തിലുമുള്ള ശില്പവേലകള്‍, വിളക്കുകള്‍, തുണിത്തരങ്ങള്‍, കഥകളി രൂപങ്ങള്‍, കരകൗശല വസ്തുക്കള്‍, കോഫ്തഗരി അലങ്കാരപ്പണികള്‍ പരമ്പരാഗതമായ വാദ്യോപകരണങ്ങള്‍, ദക്ഷിണേന്ത്യയിലുള്ള ചേര ചോള പാണ്ഡ്യ കാലഘട്ടത്തിലെ നാണയങ്ങള്‍ എന്നിവ ഉൾപ്പെടുന്നു. ശില്പശാസ്ത്രത്തെ അധികരിച്ചുകൊണ്ടു തീർത്തവ ശിവന്‍, പാർവ്വതി, വിഷ്ണു, ലക്ഷ്മി എന്നീ വെങ്കല പ്രതിമകളുടെ സൗന്ദര്യം അമ്പരിപ്പിക്കുന്നതാണ്. എട്ടു മുതല്‍ പതിനെട്ടാം നൂറ്റാണ്ടു വരെയുള്ള കാലയളവില്‍ മധ്യ തിരുവിതാംകൂറില്‍ നിന്നും ലഭിച്ച വിഷ്ണുവിന്റെയ വെങ്കല പ്രതിമയാണ് സംസ്ഥാനത്തുള്ള അതിപുരാതനമായ ശില്പം. പല്ലവ ശൈലി പ്രതിഫലിച്ചു കാണുന്ന ഈ ശില്പമാണ് ശേഖരത്തില്‍ ഏറ്റവും പഴക്കമുള്ളത്. ഒന്നാം ശതകം മുതല്‍ പതിനെട്ടാം ശതകം വരെയുള്ള കാലഘട്ടങ്ങളിലെ രൂപങ്ങളില്‍ ശക്തമായ ദ്രാവിഡ സ്വാധീനം പ്രകടമാണ്. ഗാന്ധാര ശില്പ്പങ്ങള്‍, അഗസ്ത്യന്‍- വിഷ്ണു ശില്പ്പങ്ങള്‍ എന്നിവ ഈ ഗണത്തിൽപ്പെടും. പ്രദര്ശനന ശില്പ്പങ്ങളില്‍ ശിവ-ശക്തി പ്രതിമ അനന്യമാണ്. ഓരോ ശില്പത്തെയും ചുറ്റിപ്പറ്റി അനേകം കഥകളുണ്ട്.
ഇവക്കെല്ലാം പുറമെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ആദ്യത്തെ രക്തസാക്ഷിയായ വേലുത്തമ്പി ദളവ ഉപയോഗിച്ചിരുന്ന വാളും പ്രദർശനത്തിൽപ്പെടും.